ജോ ബൈഡന്​ ചൈനയോട്​ മൃദുസമീപനം; ഇന്ത്യക്ക്​ ഗുണമാവില്ലെന്ന്​ ട്രംപ്​ ജൂനിയർ

ന്യൂയോർക്ക്​: യു.എസ്​ പ്രസിഡൻറായി ​ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുന്നത്​ ഇന്ത്യക്ക്​ ഗുണകരമാവില്ലെന്ന പരാമർശവുമായി ഡോണൾഡ്​ ​ട്രംപി​െൻറ മകൻ. ചൈനയോട്​ മൃദുസമീപനം പുലർത്തുന്നയാളാ​ണ്​ ബൈഡനെന്നും അദ്ദേഹം പറഞ്ഞു. ന്യൂയാർക്കിൽ നടന്ന ഒരു പരിപാടിയിലാണ്​ ഡോണൾഡ്​ ട്രംപ്​ ജൂനിയറി​െൻറ പരാമർശം.

ചൈനയുടെ ഭീഷണിയെ കുറിച്ച്​ നമ്മൾ മനസിലാക്കിയിരിക്കണം. അത്​ നന്നായി അറിയാവുന്ന രണ്ട്​ രാജ്യങ്ങൾ ഇന്ത്യയും അമേരിക്കയുമാണ്​. ബൈഡന്​ ചൈന 1.5 ബില്യൺ ഡോളറി​െൻറ സഹായം നൽകിയിട്ടുണ്ട്​. വലിയൊരു വ്യവസായിയാണ് ബൈഡൻ​ അതിനാൽ അയാളെ വാങ്ങാമെന്ന്​ ചൈന കണക്കു കൂട്ടുന്നു. ഇതിനാലാണ്​ ബൈഡന്​ ചൈനയോട്​ മൃദുസമീപനമെന്നും ട്രംപ്​ ജൂനിയർ പറഞ്ഞു.

വ്യവസായികൾക്കും സ്വതന്ത്ര ചിന്താഗതിയുള്ളവർക്കും ബൈഡ​െൻറ ഭരണം ഗുണകരമാവില്ല. ബൈഡ​െൻറ മകനും അഴിമതി നടത്തിയിട്ടുണ്ട്​. ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ എനിക്ക്​ നന്നായി അറിയാം. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ഏറ്റവും വലിയ റാലി നടന്നത്​ ഇന്ത്യൻ ​പ്രധാനമന്ത്രി നരേന്ദ്ര​ മോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ്​ ജൂനിയർ പറഞ്ഞു. യു.എസിൽ നവംബർ മൂന്നിനാണ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന പരിപാടികളിലെല്ലാം ബൈഡനെതിരായ അഴിമതികൾ ഉയർത്തിയാണ്​ ട്രംപ്​ ജൂനിയറി​െൻറ പ്രചാരണം.

Tags:    
News Summary - "Joe Biden Bad For India. We've To Understand China Threat": Trump's Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.