വാഷിങ്ടൺ ഡി.സി: കൊടുങ്കാറ്റ് കനത്ത നാശം വിതച്ച അമേരിക്കൻ നഗരമായ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 19 പേർ മരിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായം ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസിന്‍റെ പ്രസ്താവനയിൽ പറയുന്നു.
യു.എസിലെ ജനസംഖ്യ കൂടിയ സംസ്ഥാനമാണ് കാലിഫോർണിയ. പ്രളയത്തെ തുടർന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.