വാഷിങ്ടൺ: ജോ ബൈഡൻ ഭരണകൂടത്തിെൻറ നയരേഖയിൽ സൂചിപ്പിക്കും വിധം എച്ച്1 ബി വിസകളുടെ എണ്ണത്തിൽ വർധന വരുത്തിയാൽ അത് നിറം പകരുക ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകളുടെ സ്വപ്നങ്ങൾക്ക്.
ഓരോ രാജ്യത്തിനും നിശ്ചത എണ്ണം വിസകൾ അനുവദിക്കുന്ന നിലവിലെ രീതി ഇല്ലാതാക്കുന്നതിനൊപ്പം ഈ വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച ട്രംപിെൻറ നയങ്ങൾക്കും മാറ്റം വരും. കുടുംബവിസ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബൈഡെൻറ നയരേഖയിലുണ്ട്. നയം മാറ്റത്തോടെ എച്ച്1 ബി വിസ നിയന്ത്രണങ്ങളെ തുടർന്ന് വൻകിട ഐ.ടി കമ്പനികളിലുൾപ്പെടെ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലവസരങ്ങളാണ് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രഫഷനലുകൾക്ക് വീണ്ടും തുറന്നുകിട്ടുക.
കുടിയേറ്റക്കാർ അമേരിക്കയുടെ വികസനത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് പ്രചാരണവേളയിൽ വാചാലനായിരുന്ന ബൈഡൻ നിലവിലെ ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് ഏർപ്പെടുത്തിയ വിലക്കും എടുത്തുകളയുമെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.