വാഷിങ്ടൺ: യു.എസിൽ ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ വംശജ. സർക്യൂട്ട് കോടതി ജഡ്ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ് മിഷിഗൺ ചുമതലയുള്ള ഫെഡറൽ ജഡ്ജിയായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. ഓക്ലൻഡ് കൗണ്ടി സിക്സ്ത് സർക്യുട്ട് കോടതിയിൽ 2007 മുതൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സിവിൽ, ക്രിമിനൽ കേസുകൾ ഇവർ പരിഗണിക്കും. നേരത്തെ 10 വർഷത്തോളം സ്വകാര്യ മേഖലയിൽ സേവനം ചെയ്ത ശേഷമാണ് 2007ൽ സർക്കാർ സർവീസിലെത്തിയത്.
1993ൽ മിഷിഗൺ യൂനിവേഴ്സിറ്റിയിലും 1996ൽ ഡെട്രോയിറ്റ് യൂനിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.