സംവാദത്തിനിടെ ട്രംപിനെ കോമാളിയെന്ന്​ വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച്​ ജോ ബൈഡൻ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ കോമളിയെന്ന്​ വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച്​ ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡൻ. പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ഖേദപ്രകടനവുമായി അ​േദ്ദഹം രംഗത്തെത്തിയത്​. എൻ.ബി.സി ന്യൂസ്​ ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന സംവാദത്തിലായിരുന്നു ബൈഡ​െൻറ പരാമർശം.

കടുത്ത നിരാശയിൽ നിന്നാണ്​ അത്തരമൊരു പരാമർശമുണ്ടായത്​. എ​െൻറ ഒരു ചോദ്യത്തിനും ട്രംപ്​ മറുപടി നൽകിയിരുന്നില്ല. സർക്കാറിനെതിരായ വിമർശനങ്ങൾക്ക്​ മറുപടിയായി തന്നെ വ്യക്​തിപരമായി അധിക്ഷേപിക്കുകയാണ്​ ട്രംപ്​ ചെയ്​തതെന്ന്​ ബൈഡൻ പറഞ്ഞു.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന മൂന്ന്​ സംവാദങ്ങളിൽ ആദ്യത്തേതാണ്​ മിയാമിയിൽ നടന്നത്​. ഇതിനിടെ ജോ ബൈഡൻ ട്രംപിനെ നുണയനെന്നും കോമാളിയെന്നും വിളിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ്​ റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഉയർത്തിയത്​.

Tags:    
News Summary - Joe Biden regrets calling Donald Trump a ‘clown’ during debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.