ഷീയുമായുള്ള കൂടിക്കാഴ്ചയിൽ താൻ കൂടുതൽ ശക്തനായിരിക്കുമെന്ന് -ബൈഡൻ

വാഷിംങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ ഫലത്തിനു ശേഷം നടക്കുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങ്ങുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ താൻ കൂടുതൽ ശക്തനായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

ഷീ യുമായുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായി കംബോഡിയയിൽ നടക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങുമായും ബൈഡൻ ചർച്ച നടത്തും.

യുഎസ് സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും ജപ്പാനും ഉൾപ്പെടെ നിരവധി ഏഷ്യൻ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. ദക്ഷിണ ചൈനാ കടൽ, മ്യാൻമറിൽ വർദ്ധിച്ചുവരുന്ന അക്രമം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷനുമായി സഹകരിക്കുമെന്നും ബൈഡൻ പറഞ്ഞു.

Tags:    
News Summary - Joe Biden says Senate win gives stronger hand with China's Xi Jinping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.