വാഷിങ്ടൺ: തകർപ്പൻ വിജയത്തിന്പിന്നാലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന് നന്ദി പറഞ്ഞ് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. കാമ്പയിൻ കുറവായ ഈ കാലഘട്ടത്തിലും തനിക്ക്തുണയായതിന് ബൈഡൻ നന്ദിയർപ്പിക്കുകയായിരുന്നു.
''കാമ്പയിൻ ഏറ്റവും കുറവായ കാലഘട്ടത്തിലും ആഫ്രിക്കൻ അമേരിക്കൻ സമൂഹം എനിക്കായി എണീറ്റുനിന്നു. അവരെപ്പോഴും എൻെറ പിറകിലുണ്ടായിരുന്നു. ഞാൻ നിങ്ങളുടേതായിരിക്കും'' -ബൈഡൻ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിലെ ബൈഡൻെറ വിജയത്തിന് പിന്നിൽ കറുത്ത വർഗക്കാർ നിർണായക സാന്നിധ്യമായിരുന്നു. ജോർജ് േഫ്ലായിഡിൻെറ മരണത്തോടെ അമേരിക്കയിലുയർന്ന വംശവെറിക്കെതിരായ പ്രതിഷേധങ്ങൾ ട്രംപിനെതിരെ വൻ രോഷം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.