ലണ്ടൻ: കൊറോണ വൈറസിനെ ചെറുത്തുതോൽപിക്കാൻ ലോകം മുഴുവൻ വാക്സിൻ എത്തിക്കുന്നതിെൻറ പ്രാധാന്യം അംഗീകരിച്ച് ജി7 ഉച്ചകോടി.ദരിദ്രരാജ്യങ്ങൾക്ക് 100 കോടി ഡോസ് വാക്സിൻ നൽകാൻ ഉച്ചകോടിയിൽ തീരുമാനമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. കോർപറേറ്റ് നികുതി വർധിപ്പിക്കാനും കാലാവസ്ഥ വ്യതിയാനം തടയാനും ഉച്ചകോടിയിൽ ധാരണയായി. ഉയ്ഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ സഹരാജ്യങ്ങളെ ഉണർത്തി. വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങളും ഉച്ചകോടി ആവിഷ്കരിച്ചു. ദരിദ്രരാജ്യങ്ങളിൽ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണ് സ്വീകരിക്കുക.
ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ ബൈഡെൻറ നേതൃത്വത്തിൽ ജി7 രാജ്യങ്ങൾ നീക്കം നടത്തുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. യു.എസിെൻറ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്തായിരിക്കും ഇത് നടപ്പാക്കുക.ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് ചൈന പണം നൽകി വികസനങ്ങൾ നടപ്പാക്കുന്നത്. ഇത് ചെറുരാജ്യങ്ങളെ അനിയന്ത്രിതമായ കടബാധ്യതയിേലക്കാണ് ചൈന എത്തിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്.
രണ്ടുവർഷം മുമ്പ് ഫ്രാൻസിലാണ് ജി7 രാഷ്ട്രത്തലവന്മാർ ഇതിനുമുമ്പ് ഒത്തുകൂടിയത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞവർഷം യു.എസിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു.യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത നയങ്ങൾ ഉണ്ടാക്കിയ അസ്വസ്ഥതകളിൽനിന്ന് മോചനം പകരുന്നതാണ് പുതിയ പ്രസിഡൻറ് ജോ ബൈഡെൻറ സാന്നിധ്യെമന്ന് ബോറിസ് ജോൺസണും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഉച്ചകോടിക്കിടെ തുറന്നുസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.