ഹോങ്കോങ്: നൂറ്റാണ്ടിലേറെ നീണ്ട ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് ചൈനീസ് ഭരണത്തിലേക്ക് മടങ്ങിയെത്തിയതിന്റെ 25-ാം വാർഷികത്തിൽ ഹോങ്കോങ്ങിൽ പുതിയ നേതാവ് അധികാരമേറ്റു. ചൈനീസ് പിന്തുണയുള്ള മുൻ സുരക്ഷ മേധാവി ജോൺ ലീ ആണ് സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചടങ്ങിന് നേരിട്ടെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഹോങ്കോങ് ഇനി ദേശസ്നേഹികൾ ഭരിക്കുമെന്ന് പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ചൈനീസ് മണ്ണ് വിട്ടുള്ള പ്രസിഡന്റിന്റെ ആദ്യ യാത്രയാണ് ഹോങ്കോങ്ങിലേത്.ഹോങ്കോങ്ങിന്റെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കുന്നതിനൊപ്പം നഗരത്തിന്റെ ആഗോള പ്രതിച്ഛായ വർധിപ്പിക്കുമെന്നും സ്ഥാനാരോഹണ പ്രസംഗത്തിൽ ഷീ ഉറപ്പു നൽകി.
ലീക്ക് നടപ്പാക്കാൻ ഏറെ കാര്യങ്ങളുണ്ട്. പ്രമുഖ അന്താരാഷ്ട്ര വാണിജ്യകേന്ദ്രമായ ഹോങ്കോങ്ങിൽ നാളുകളായി തുടരുന്ന കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടി വരും. കൂടാതെ ദേശീയ സുരക്ഷ നിയമം നടപ്പാക്കിയതോടെ നഷ്ടപ്പെട്ട അന്താരാഷ്ട്ര പ്രതിച്ഛായയും തിരികെപിടിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.