യു.കെയിൽ പണിമുടക്കിയ ജൂനിയർ ഡോക്ടർമാർ പ്രകടനം നടത്തുന്നു

യു.കെയിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു

ലണ്ടൻ: വേതനവർധന ആവശ്യപ്പെട്ട് യു.കെയിൽ ജൂനിയർ ഡോക്ടർമാരുടെ നാലു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. രാജ്യത്തെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ ജൂനിയർ ഡോക്ടർമാരുടെ സമരം ശനിയാഴ്ച രാവിലെ ഏഴുവരെ നീണ്ടുനിൽക്കും.

നാഷനൽ ഹെൽത്ത് സർവിസിലെ ഡോക്ടർമാരിൽ പകുതിയോളം ജൂനിയർ ഡോക്ടർമാരാണ്. പണിമുടക്കിനെത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച മൂന്നര ലക്ഷത്തോളം ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും മാറ്റിവെക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. 

Tags:    
News Summary - Junior doctors start strike in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.