വാഷിങ്ടൺ: കറുത്തവർഗക്കാരന് വെടിയേറ്റ സംഭവത്തിൽ അമേരിക്കൻ കായിക ലോകത്ത് വ്യാപക പ്രതിഷേധം. ജേക്കബ്ബ്ലേക് എന്ന 29 കാരനെയാണ് വിൻകോസിൻ പൊലീസ് പിന്നിൽ നിന്ന് വെടിവച്ചത്. അദ്ദേഹത്തിെൻറ മൂന്ന് മക്കളുടെ മുന്നിലായിരുന്നു പൊലീസ് വെടിവയ്പ്പ്.
അമേരിക്കയിൽ വർധിച്ചുവരുന്ന വംശീയ അനീതിക്കെതിരെ കായികതാരങ്ങൾ പ്രതിഷേധ പ്രകടനങ്ങളും ബഹിഷ്കരണങ്ങളും നടത്തി. മൂന്ന് എൻ.ബി.എ പ്ലേ-ഓഫ് ഗെയിമുകൾ, രണ്ട് മേജർ ലീഗ് ബേസ്ബോൾ മത്സരങ്ങൾ, മൂന്ന് ഡബ്ല്യുഎൻബിഎ മത്സരങ്ങൾ, അഞ്ച് മേജർ ലീഗ് സോക്കർ ഗെയിമുകൾ എന്നിവ പ്രതിഷേധത്തെതുടർന്ന് മാറ്റിവച്ചു.
ആറ് എൻബിഎ ടീമുകളിൽ നിന്നുള്ള കളിക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ടെന്നീസ് താരം നവോമി ഒസാക്ക വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോർക്ക് വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ സെമി ഫൈനലിൽ നിന്ന് പിന്മാറി. 'ഞാൻ ഒരു കായികതാരമാകുന്നതിന് മുമ്പ് ഒരു കറുത്ത സ്ത്രീയാണ്'എന്ന് അവർ പറഞ്ഞു. ജപ്പാനെ പ്രതിനിധീകരിച്ചാണ് ഒസാക്ക മത്സരിക്കുന്നതെങ്കിലും അവർ ജനിച്ച് വളർന്നത് ലോസ് ഏഞ്ചൽസിലാണ്.
തിങ്കളാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണിലാണ് ഒസാക്ക അടുത്തതായി മത്സരിക്കേണ്ടത്. അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ നിരവധി ടീമുകൾ ബ്ലേക്കിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് മത്സരങ്ങളിൽ നിന്ന് പിന്മാറി. അറ്റ്ലാന്റ യുണൈറ്റഡ്, ഇൻറർ മിയാമി, എഫ്‌സി ഡാളസ്, കൊളറാഡോ, പോർട്ട്‌ലാൻറ്, സാൻ ജോസ്, റിയൽ സാൾട്ട് ലേക്ക്, എൽഎഫ്‌സി, എൽഎ ഗാലക്സി, സിയാറ്റിൽ എന്നീ ടീമുകൾ ഇത്തരത്തിൽ പിന്മാറിയവരിൽപെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.