നൂർ സുൽത്താൻ: കസാഖ്സ്താനിൽ ഒരാഴ്ചയിലേറെയായി തുടരുന്ന പ്രക്ഷോഭത്തിൽ 164 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിവിലിയന്മാരും സുരക്ഷസൈനികരും ഉൾപ്പെടെയുള്ള മരണനിരക്കാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 26 സിവിലിയന്മാരും 16 പൊലീസുകാരും കൊല്ലപ്പെട്ടുവെന്നാണ് അധികൃതർ നേരത്തേ അറിയിച്ചത്. രാജ്യത്തെ വലിയ നഗരമായ അൽമാട്ടിയിലെ പ്രതിഷേധത്തിനിടെ 103 പേരാണ് മരിച്ചത്.
സർക്കാർ കെട്ടിടങ്ങളും ഓഫിസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയും ചെയ്തു. പരിക്കേറ്റ 2200 ആളുകൾ ചികിത്സ തേടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 1300 സൈനിക ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത 5800ഓളം ആളുകൾ അറസ്റ്റിലായിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ചയും അൽമാട്ടിയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.