ടൊരൊന്റൊ: കാനഡയിലെ കേരള മുസ്ലിം സ്റ്റുഡൻറ്സ് അസോസിയേഷൻ `ദി ലാസ്റ്റ് മണ്ടയ്' വിദ്യാർഥികളും കുടുംബങ്ങളും ഉൾപ്പെടെ 300 ഓളം പേർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.
ബറോസ് സെന്റർ കമ്മ്യൂണിറ്റി ഹാളിലാണ് സംഘടിപ്പിച്ചത്. മുസ്‌ലിം മലയാളി തനിമ വിളിച്ചോതുന്ന വിഭവങ്ങളാൽ ഒരുക്കിയ ഇഫ്താറിൽ ഒന്റാറിയോയിലെ വ്യത്യസ്ത പ്രദേശത്തെ വിദ്യാർഥികൾ മതജാതി ഭേദമന്യേ സംബന്ധിച്ചു. എം. പി അന്ന റോബർട്ട്സ് മലയാളി മുസ്ലിം വിദ്യാർഥികളുടെ ക്ഷേമത്തെ കുറിച്ച് സംസാരിച്ചു. കാനഡ പ്രതിപക്ഷ നേതാവ് പിയർ പൊയിലിവറിന്റെ ഇഫ്താറിന്റെ സന്ദേശം നല്‍കി. സ്കാർബറോ എം.പി പി വിജയ് തണിഗസലത്തിന്റെ പ്രതിനിധി കെവിൻ അർബാസ് മെന്റർഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മലയാളി വിദ്യാർഥികളുടെ സമീപകാല ആത്മഹത്യകളെക്കുറിച്ചും അവരുടെ മാനസിക ആശങ്കകളെക്കുറിച്ചും, വിദ്യാർഥികളുടെ പ്രശ്നപരിഹാര മാർഗങ്ങൾക്കും ടി.എൽ.എം കൂട്ടായിമ കൂടെ ഉണ്ടാവുമെന്ന് പ്രസിഡന്റ് ഫാസിൽ അബ്ദു അധ്യക്ഷത വഹിച്ചുകൊണ്ട് അറിയിച്ചു.
റമദാനെക്കുറിച്ചും കേരളത്തെക്കുറിച്ചും അടിസ്ഥാനമാക്കി അത്തീഫ് അബ്ദുറഹ്മാനും തന്സീല്‍ തന്സീല്‍ തയ്യിലും നടത്തിയ ക്വിസ് പ്രസന്റേഷനും അവതരണവും പരിപാടിയെ ആകർഷകമാക്കി .
ഇഫ്താർ കൺവീനർ സഫ്വാൻ പരപ്പിൽ നന്ദി അറിയിച്ചു. മുഹമ്മദ് റനീസ്, സഹല്‍ സലീം, സുഹൈല്‍ അബ്ദുലതീഫ്, ബാസിത് മുണ്ടുക്കട്ടില്ല്, തൽമീസ് പുളിക്കല്‍, ബാസിം മുഹമ്മദ്, പി.വി. നബീല്‍, അയ്ഷ ഷിലു, സല്‍വ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.