സോൾ: ഉത്തരകൊറിയൻ ജലാതിർത്തിയിലെത്തിയ ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥനെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മാപ്പു പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജോ ഇന്നിന് അയച്ച ഒൗദ്യോഗിക കത്തിലാണ് വളരെയധികം ഖേദിക്കുന്നതായും നിരാശജനകമാണെന്നും കിം ജോങ് വ്യക്തമാക്കിയത്.
കർക്കശ നിലപാടുകളുടെ പേരിൽ പ്രശസ്തനായ കിമ്മിൽനിന്ന് ഇത്തരത്തിലൊരു പ്രതികരണം ദക്ഷിണ കൊറിയയും ലോകവും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തര െകാറിയൻ പ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയാണെന്നു കരുതിയാണ് സൈനികർ വെടിവെച്ചതെന്ന് കത്തിൽ പറയുന്നു. ഉദ്യോഗസ്ഥെൻറ ശരീരമല്ല കത്തിച്ചത്. ഇദ്ദേഹം ഒഴുകിവന്ന ഉപകരണങ്ങളാണ് കോവിഡ് ഭീതിയിൽ കത്തിച്ചതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറിനുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദക്ഷിണ കൊറിയൻ നിയന്ത്രണത്തിലുള്ള ദ്വീപിനു സമീപം തർക്കപ്രദേശമായ യെല്ലോ കടലിലാണ് ഉദ്യോഗസ്ഥൻ വീണത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇദ്ദേഹത്തെ ഉത്തരകൊറിയയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കണ്ടെത്തുകയും സൈനികർ വെടിവെച്ചുകൊല്ലുകയുമായിരുന്നു. പത്ത് പ്രാവശ്യമെങ്കിലും വെടിയുതിർത്തതായാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉത്തര കൊറിയ അറിയിച്ചു. വെടിവെപ്പിനുശേഷം സൈനികർ അതിക്രമിച്ചുകടന്നയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നും കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒഴുകി വന്ന ഉപകരണങ്ങൾ കത്തിക്കുകയായിരുന്നുവെന്നും കിമ്മിെൻറ കത്ത് ഉദ്ധരിച്ച് ദക്ഷിണകൊറിയൻ പ്രസിഡൻറിെൻറ സുരക്ഷ ഉപദേഷ്ടാവ് സു ഹൂൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.