കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ അമ്മമാരോട് കണ്ണീരോടെ അഭ്യർഥിച്ച് കിം ജോങ് ഉൻ -വിഡിയോ

 പ്യോങ്യാങ്: രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് പരിഹരിക്കാനായി അമ്മമാരോട് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കണ്ണീരോടെ അഭ്യർഥിച്ച് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കിം വികാരാധീനനായത്.

കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും വിഡിയോയിൽ കാണാം. പ്യോങ്യാങ്ങിൽ നടന്ന അഞ്ചാമത് നാഷനൽ കോൺഫറൻസ് ഓഫ് മദേഴ്സിൽ നിന്നു ദൃശ്യങ്ങളാണ് ക്ഷണനേരം കൊണ്ട് വൈറലായത്. ജനനനിരക്ക് കുറയുന്നത് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം ജോലി ചെയ്യുമ്പോൾ കൈകാര്യം ചെയ്യേണ്ട നമ്മുടെ കർത്തവ്യങ്ങളാണെന്നും കിം പറയുന്നുണ്ട്.

ദേശീയ ശക്തിക്ക് കരുത്തുപകരുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് കിം നന്ദി പറഞ്ഞു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു. 2023 ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്. ജനന നിരക്കിന്റെ കാര്യത്തിൽ ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളും സമാനമായ പ്രശ്നം അനുഭരിക്കുന്നുണ്ട്.

ദക്ഷിണ കൊറിയയുടെ ജനന നിരക്ക് കഴിഞ്ഞ വർഷം 0.78 ആയി കുറഞ്ഞിരുന്നു. ജപ്പാനിൽ അത് 1.26 ആയി കുറഞ്ഞു.ജനന നിരക്ക് വർധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആവിഷ്‍കരിച്ചിട്ടുണ്ട് ഈ രാജ്യങ്ങൾ.



Tags:    
News Summary - Kim Jong Un in tears as he urges N Korean women to have more babies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.