ചൈനയിൽ ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം. ഗ്വാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിക്കാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവന്‍ നഷ്ടപ്പെട്ടത്.
2020 ഡിസംബറിലാണ് സംഭവം. ഇതിനെതിരെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പകുതി പണം മാത്രമാണ് നൽകിയത്.
സൗന്ദര്യം വർദ്ധിപ്പിക്കാനായി നിരവധി ആളുകളാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ തിരഞ്ഞെടുക്കുന്നത്. ഇത്തരം ശസ്ത്രക്രിയകൾ ഉറപ്പാക്കേണ്ട സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ചൈനയിൽ വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.