സോൾ: പ്രധാനശത്രു യു.എസ് ആണെന്ന് പ്രഖ്യാപിച്ച് വീണ്ടും ഉത്തരെകാറിയൻ നേതാവ് കിം ജോങ് ഉൻ. യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സ്ഥാനമേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതികരണം.
തുടക്കത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കിമ്മും പരസ്പരം ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നു. വാക്കുകൾ കൊണ്ട് പോരടിച്ചും പരസ്പരം ഭീഷണി മുഴക്കിയുമായിരുന്നു ഇരുവരുടെയും മുന്നോട്ടുപോക്ക്. തമ്മിലടി തുടരുേമ്പാഴും ട്രംപും ഉന്നും കൂടിക്കാഴ്ച നടത്തിയതും ആദ്യമായി ഉത്തരകൊറിയ സന്ദർശിക്കുന്ന യു.എസ് പ്രസിഡന്‍റായി ട്രംപ് മാറിയതും ചരിത്ര സംഭവമായിരുന്നു.
'നമ്മുടെ വിപ്ലവത്തിലേക്കുള്ള തടസമായ, ഏറ്റവും വലിയ ശത്രുവായ യു.എസിനെ അട്ടിമറിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം' -കൊറിയൻ വർക്കേർസ് പാർട്ടി കോൺഗ്രസിൽ കിം പറഞ്ഞതായി കെ.സി.എൻ.എ വാർത്താ ഏജൻസി റിേപ്പാർട്ട് ചെയ്തു.
'ആരാണ് അധികാരത്തിലിരിക്കുന്നത് എന്നതിൽ കാര്യമില്ല, ഉത്തരകൊറിയക്കെതിരായ യു.എസ് നയത്തിന്‍റെ യഥാർഥ സ്വഭാവം ഒരിക്കലും മാറില്ല' -ജോ ബൈഡന്‍റെ പേരെടുത്ത് പറയാതെ കിം പറഞ്ഞു.
യു.എസിലെ ഭരണമാറ്റം പ്യോങ് യാങ്ങിലും പ്രതിഫലനങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡനെ ക്രൂരനായ നായ എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. കിമ്മിനെ കള്ളൻ എന്നും കശാപ്പുകാരൻ എന്നുമായിരുന്നു ബൈഡൻ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.