റഷ്യ നടത്തുന്നത് പാശ്ചാത്യലോകത്തിനെതിരായ വിശുദ്ധ യുദ്ധം -കിം ജോങ് ഉൻ

മോസ്കോ: പാശ്ചാത്യലോകവുമായി വിശുദ്ധ യുദ്ധമാണ് റഷ്യ നടത്തുന്നതെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിനോട് കിം ജോങ് ഉൻ. ഇരുരാജ്യങ്ങൾക്കും സാമ്രാജ്യത്വത്തിനെതിരെ ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് റഷ്യയുടെ പേരാട്ടം. റഷ്യൻ പ്രസിഡന്റ് പുടിന്റെ തീരുമാനങ്ങളെ ഞങ്ങൾ എല്ലായിപ്പോഴും പിന്തുണക്കുന്നുണ്ട്. ഒരുമിച്ച് നിന്ന് സാമ്രാജ്യത്വത്തെ നേരിടാമെന്നും കിം ജോങ് ഉൻ വ്യക്തമാക്കി.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ൻ കഴിഞ്ഞ ദിവസം റ​ഷ്യ​യി​ൽ എ​ത്തിയിരുന്നു. ഇതിന് പിന്നാലെ യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ ആ​യു​ധ​ങ്ങ​ൾ വി​ൽ​ക്ക​ണ​മെ​ന്നാ​ണ് റ​ഷ്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​മേ​രി​ക്ക അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു. അ​തേ​സ​മ​യം, പ്ര​ത്യു​പ​കാ​ര​മാ​യി ഭ​ക്ഷ്യ​സ​ഹാ​യ​വും ത​ങ്ങ​ളു​ടെ ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യു​മാ​ണ് ഉ​ത്ത​ര കൊ​റി​യ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

റ​ഷ്യ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ വ്ലാ​ദി​വോസ്റ്റോ​ക്കി​ലാ​ണ് വ്ലാ​ദി​മി​ർ പു​ടി​നു​ള്ള​ത്. ഉ​ത്ത​ര കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ത്. അ​തേ​സ​മ​യം, എ​വി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള വൊ​സ്റ്റോ​ച്ച്നി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ വെ​ച്ചാ​യി​രി​ക്കും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുണ്ട്.

Tags:    
News Summary - Kim meets Putin, says 'I support your sacred battle with the West'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.