പ്യോങ്യാങ്: ഉത്തര െകാറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവാദിത്വങ്ങൾ സഹോദരി അടക്കമുള്ളവർക്കായി വീതിച്ചുനൽകിയതായി റിപ്പോർട്ട്.
രാജ്യത്തെ രണ്ടാം അധികാര കേന്ദ്രമായി കിം ജോങ്ങിെൻറ സഹോദരി കിം യോ ജോങ് മാറിയതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ചുമതല സഹോദരിയെ ഏൽപിച്ചതായും പറയുന്നു. 2019ൽ വിയറ്റ്നാമിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കിം ജോങ് ഉൻ നടത്തിയ കൂടിക്കാഴ്ചയോെടയാണ് സഹോദരി ലോകശ്രദ്ധയാകർഷിച്ചത്.
സമ്മർദം കുറക്കുന്നതിെൻറ ഭാഗമായി നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും കിം അധികാരം വിഭജിച്ചുനൽകിയിട്ടുണ്ട്.അതേസമയം, ഇപ്പോഴും രാജ്യത്തിെൻറ പരമാധികാരം കിം ജോങ്ങിന് തന്നെയാണെന്നും ദക്ഷിണ െകാറിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.