വെടിവെപ്പിൽ നിന്ന് പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുന്ന തൽസമയ ദൃശ്യങ്ങൾ പങ്കുവെച്ച് കൊറിയൻ സ്ട്രീമർ

ബാങ്കോക്ക്: ബാങ്കോക്കിലെ സിയാം പാരഗൺ മാളിനുള്ളിൽ ഉണ്ടായ വെടിവെപ്പിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിന്‍റെ തൽസമയ  ദൃശ്യങ്ങൾ പകർത്തി കൊറിയൻ സ്ട്രീമർ. ചൊവ്വാഴ്ചയാണ് സംഭവം. ബിജെ ബാർബി ജിനി എന്നറിയപ്പെടുന്ന സ്ട്രീമറാണ് തൽസമയ ദൃശ്യങ്ങൾ പങ്കുവെച്ചത്.

മാളിനുള്ളിൽ ഒരു 14 വയസുകാരൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടന്ന സമയത്ത് കൊറിയൻ ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആഫ്രിക്ക ടി.വിയിൽ തത്സമയം ഉണ്ടായിരുന്ന ബിജെ ബാർബി ജിനി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പകർത്തുകയായിരുന്നു.

ജിനി കൈയിലെ ഗ്ലാസിലുണ്ടായിരുന്ന പാനീയം കുടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. മാളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. വെടിവെപ്പിന്റെയും നിലവിളികളുടെയും ശബ്ദവും വിഡിയോയിൽ വ്യക്തമാണ്. ജിനി തന്റെ പാനീയം ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ ഓടിയപ്പോഴും തൽസമയ വിഡിയോ ചിത്രീകരണം തുടരുകയായിരുന്നു.

ഷോപ്പിംഗ് മാളിൽ വെടിയുതിർത്ത 14 വയസുകാരനെ മാനസിക പ്രശ്നത്തിന് ചികിത്സിക്കുന്നതിന്‍റെ രേഖകൾ ലഭ്യമായിട്ടുണ്ട്. വെടിവയ്പ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Korean Streamer Was LIVE From Shopping Mall During Bangkok Mass Shooting; Video Of Her Deadly Escape Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.