വാഷിങ്ടൺ: ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ കൃഷ്ണ ശ്രീനിവാസനെ അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) ഏഷ്യ-പസഫിക് വിഭാഗം മേധാവിയായി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ നിയമിച്ചു. മാർച്ച് 23ന് സ്ഥാനമൊഴിഞ്ഞ ചാങ്യോങ് റീക്ക് പിൻഗാമിയായാണ് കൃഷ്ണ ശ്രീനിവാസന്റെ നിയമനം.
കൃഷ്ണയുടെ ഐ.എം.എഫിലെ ഔദ്യോഗിക ജീവിതത്തിൽ, സംഘടനയുടെ ദൗത്യത്തിലേക്കായി സുപ്രധാനവും പുതുമയുള്ളതുമായ ധാരാളം തീരുമാനങ്ങൾ കെക്കൊണ്ടിട്ടുണ്ടെന്ന് ക്രിസ്റ്റലീന പറഞ്ഞു.
1994ൽ ജോലിയിൽ പ്രവേശിച്ച കൃഷ്ണ ഐ.എം.എഫിൽ 27 വർഷത്തെ അനുഭവസമ്പത്തിനുടമയാണ്. നിലവിൽ ഏഷ്യ പസഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ അദ്ദേഹം പുതിയ പദവിയിൽ ഈ മാസം 22ന് സ്ഥാനമേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.