മഡ്രിഡ്: സ്പെയിനിലെ കാനറി ദ്വീപിലെ ലാ പാൽമ അഗ്നിപർവതം പൊട്ടി നിരവധി വീടുകൾ തകർന്നു. ജീവരക്ഷാർഥം ആയിരങ്ങൾ പലായനം ചെയ്തു. ഒരാഴ്ചക്കിടെ 22,000 ചെറിയ സ്േഫാടനങ്ങൾ ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ കനത്ത ജാഗ്രതയിലായിരുന്നതിനാൽ ആളപായം ഒഴിവായി.
ലാവപ്രവാഹം തുടരുന്നത് പ്രദേശത്ത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് അഗ്നിപർവതം പൊട്ടി ലാവ പ്രവഹിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.