ഗസ്സയെ സഹായിക്കാൻ എളുപ്പമുള്ള റോഡുപേക്ഷിച്ച് എയർ​ഡ്രോപ്പും സമുദ്ര ഇടനാഴിയും പരീക്ഷിക്കുന്നു -യു.എൻ.ആർ.ഡബ്ല്യു.എ

ഗസ്സ: ഇസ്രായേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിൽ സഹായമെത്തിക്കാൻ എളുപ്പ വഴി റോഡാണെന്ന് ഫലസ്തീനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ. ‘ഗസ്സയിലേക്ക് എന്തെങ്കിലും സഹായംലഭിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, സഹായം എത്തിക്കുന്നതിനുള്ള ലളിതവും കാര്യക്ഷമവുമായ റോഡ് മാർഗത്തെ ഉപേക്ഷിച്ച് എയർഡ്രോപ്പിലും സമുദ്ര ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്’ - യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.

ഇസ്രായേലിനെ ഗസ്സ മുനമ്പുമായി ബന്ധിപ്പിക്കുന്ന ധാരാളം റോഡ് ക്രോസിങ്ങുകൾ ഉണ്ടെന്നും അവയിലൂടെ സഹായം എത്തിക്കാമെന്നും അവർ അൽ ജസീറയോട് പറഞ്ഞു. യുദ്ധത്തിന് മുമ്പ് വാണിജ്യ സാമഗ്രികൾ ഉൾപ്പെടെ പ്രതിദിനം 500 ട്രക്കുകൾ പതിവായി ഇതുവഴി എതിയിരുന്ന കാര്യവും ജൂലിയറ്റ് ടൂമ ഓർമിപ്പിച്ചു.

ഗസ്സയിൽ ആക്രമണം രൂക്ഷമാ​യതോടെ വളരെ കുറച്ച് സഹായം മാത്രമാണ് ലഭിക്കുന്നത്. .എൻ.ആർ.ഡബ്ല്യു.എയ്ക്കും മറ്റ് യുഎൻ ഏജൻസികൾക്കും ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ജൂലിയറ്റ് പറഞ്ഞു.

ഗ​സ്സയിൽ പട്ടിണി മരണം രൂക്ഷമായതോടെ സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി വ​ൻ​ശ​ക്​​തി രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദ്ര ഇ​ട​നാ​ഴി സ​ജ്ജീ​ക​രി​ക്കു​ന്ന പ​ദ്ധ​തി മുന്നോട്ടുപോകുന്നുണ്ട്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, യു.​കെ, യു.​എ​സ്​ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഗ​സ്സ​യി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​മു​ദ്ര ഇ​ട​നാ​ഴി തു​റ​ക്കു​ന്ന​ത്. ഇതിൽ യു.​എ.​ഇ​യും പ​ങ്കാ​ളി​യാ​കുമെന്നറിയിച്ചിരുന്നു.

പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണാ​ർ​ഥം വെ​ള്ളി​യാ​ഴ്ച ഒ​രു സ​ഹാ​യ​ക്ക​പ്പ​ൽ പു​റ​പ്പെ​ട്ട​താ​യി മു​തി​ർ​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വ​ക്താ​വ്​ സൈ​പ്ര​സി​ൽ വെ​ളി​​​പ്പെ​ടു​ത്തി. ത​ട​സ്സ​ങ്ങ​ളി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ഹാ​യ​ക്ക​പ്പ​ലു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സൈ​പ്ര​സ്​ സ​മു​ദ്ര ഇ​ട​നാ​ഴി എ​ന്ന പേ​രി​ലാ​ണ്​ ക​ട​ൽ വ​ഴി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

നേ​ര​ത്തേ വ്യോ​മ​മാ​ർ​ഗം ഈ​ജി​പ്തി​ൽ എ​ത്തി​ച്ച്​ റ​ഫ അ​തി​ർ​ത്തി വ​ഴിയാണ് ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​യി​രു​ന്ന​ത്. എന്നാൽ, അതിർത്തികളിൽ ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കരമാർഗമുള്ള കടത്ത് പ്രതിസന്ധിയിലായി. അതിർത്തി തുറക്കാൻ ലോക രാഷ്ട്രങ്ങൾ സമ്മർദം ചെലുത്തണമെന്നുള്ള ആവശ്യം ഫലപ്രദമായിട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യോ​മ​മാ​ർ​ഗം എ​യ​ർ ഡ്രോ​പ്​ ചെ​യ്ത്​ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചി​രു​ന്നു. എന്നാൽ, ഇന്നലെ എയർ ഡ്രോപ്പിനിടെ ഭക്ഷ്യചാക്കുകൾ തലയിൽ വീണ്ട് 6 പേർ മരിച്ചതോടെ ഇതും ദുരന്തമായി മാറി.

Tags:    
News Summary - Land crossings most efficient way to bring aid to Gaza: UNRWA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.