ലാവാ പ്രവാഹത്തിൽ തിളച്ചുമറിഞ്ഞ് സ്വിമ്മിങ് പൂൾ; ലാ പാൽമ അഗ്നിപർവതം പൊട്ടിയതിന്‍റെ ദൃശ്യങ്ങൾ -VIDEO

മ​ഡ്രി​ഡ്​: സ്​​പെ​യി​നി​ലെ കാ​ന​റി ദ്വീ​പി​ലെ ലാ ​പാ​ൽ​മ അ​ഗ്​​നി​പ​ർ​വ​തം പൊ​ട്ടി വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്. ജീ​വ​ര​ക്ഷാ​ർ​ഥം ആ​യി​ര​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്​​തു. അഗ്നിപർവതത്തിൽ നിന്നുള്ള ലാവാ പ്രവാഹത്തിന്‍റെ നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ദ്വീപിലെ ഒരു വീട്ടിലെ സ്വിമ്മിങ് പൂളിലേക്ക് ലാവ ഒഴുകിയെത്തുന്നതും പൂളിലെ വെള്ളം തിളച്ചുമറിയുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി വീടുകളെയും കൃഷിയിടങ്ങളെയും വിഴുങ്ങിക്കൊണ്ടാണ് തിളച്ചുമറിയുന്ന ലാവാ പ്രവാഹം തുടരുന്നത്.


ഒ​രാ​ഴ്​​ച​ക്കി​ടെ ലാ പാൽമയിൽ 22,000ത്തോളം ചെ​റി​യ സ്​​േ​ഫാ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യിരുന്നു. ഇ​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.


ലാ​വ​പ്ര​വാ​ഹം തു​ട​രു​ന്ന​ത്​ പ്ര​ദേ​ശ​ത്ത്​ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ അ​ഗ്​​നി​പ​ർ​വ​തം പൊ​ട്ടി ലാ​വ ​പ്ര​വ​ഹി​ച്ചു​തു​ട​ങ്ങി​യ​ത്​.




ദ്വീപിലാകെ ലാവ വ്യാപിക്കുന്നതോടൊപ്പം ഏതാനും ചെറിയ ഭൂചലനങ്ങളും മേഖലയിൽ അനുഭവപ്പെട്ടു.


260 ഏക്കർ പ്രദേശം ലാവയാൽ മൂടിക്കഴിഞ്ഞു. 166 വീടുകളാണ് നശിച്ചത്. ആറ് മീറ്റർ ഉയരത്തിലാണ് ലാവ പ്രവഹിക്കുന്നത്. 

Tags:    
News Summary - Lava from La Palma volcano swallows swimming pool as quakes shake Spanish island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.