ലണ്ടൻ: ഡിജിറ്റൽ പരസ്യവിപണി കുത്തകയാക്കി മറ്റുള്ളവർക്ക് അവസരം നിഷേധിച്ചതിന് ഗൂഗ്ൾ 2500 കോടി പൗണ്ട് (2,30,182 കോടി രൂപ) നൽകണമെന്നാവശ്യപ്പെട്ട് യു.കെയിലും യൂറോപ്യൻ യൂനിയനിലും കേസ്. ഓൺലൈൻ ലോകത്ത് സമ്പൂർണ മേധാവിത്വം തുടരുന്ന ബഹുരാഷ്ട്ര ഭീമൻ ഇത് ഉപയോഗപ്പെടുത്തി ഡിജിറ്റൽ പരസ്യങ്ങളുടെ ലോകത്തും വാഴുകയാണെന്നാണ് ആരോപണം.
ഗൂഗ്ളിന്റെ സമ്പൂർണ മേധാവിത്വം പ്രാദേശിക, ദേശീയ മാധ്യമങ്ങളെയടക്കം വരിഞ്ഞുമുറുക്കുകയാണെന്ന് പരാതിക്കാരായ ബെൽജിയൻ നിയമസഹായ കമ്പനി ജെറാഡിൻ പാർട്ണേഴ്സിലെ ഡാമിയൻ ജെറാഡിൻ പറയുന്നു. ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് യു.കെയിലെയും യൂറോപ്യൻ യൂനിയനിലെയും വെബ്സൈറ്റുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.