തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിമർശിക്കുന്ന ഡോക്യുമെന്ററി കാണാൻ ബദൽ മാർഗങ്ങൾ തേടി ഇസ്രായേൽ ജനത. അലക്‌സിസ് ബ്ലും സംവിധാനം ചെയ്ത ദ ബീബി ഫയൽസ് എന്ന ഡോക്യുമെന്ററിയുടെ സ്ട്രീമിങ്ങിനാണ് ഇസ്രായേലിൽ വിലക്ക് നേരിടുന്നത്.
വി.പി.എന്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററി കാണാന്‍ ഇസ്രഈലികള്‍ ശ്രമം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഡോക്യുമെന്ററിയുടേതായി ചില ഭാഗങ്ങൾ ലീക്കായിരുന്നു. ഈ ഭാഗങ്ങൾക്കായും ആളുകൾ തിരയുന്നുണ്ട്. വിഖ്യാതനായ ഡോക്യുമെന്റേറിയനും ഓസ്‌കാര്‍ ജേതാവുമായ അലക്‌സ് ഗിബ്നിയാണ് അലക്‌സിസ് ബ്ലൂമിനെ നെതന്യാഹുവിനെതിരെ ഡോക്യുമെന്ററി ചെയ്യാൻ ഏല്‍പ്പിച്ചത്.
സിഗ്നല്‍ മെസേജിങ് ആപ്പ് മുഖേന നെതന്യാഹു, പങ്കാളി സാറ, മകന്‍ യെയര്‍, സുഹൃത്തുക്കള്‍, എന്നിവരുമായി പൊലീസ് നടത്തിയ അഭിമുഖങ്ങള്‍ ഗിബ്നി കണ്ടെത്തിയതായും വിവരമുണ്ട്. അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അഭിമുഖങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നത്. അഴിമതിക്കേസിൽ നെതന്യാഹുവിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരായ അഴിമതി ആരോപണങ്ങൾ എപ്പോഴും നെതന്യാഹു നിഷേധിക്കുകയായിരുന്നു.
1000ത്തിലധികം റെക്കോഡിങ്ങുകള്‍ ഗിബ്നിയുടെ കൈവശമുണ്ടെന്ന് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡോക്യുമെന്ററിയില്‍ നെതന്യാഹുവിനെ അഴിമതിക്കാരനും മോശക്കാരനുമാക്കി ചിത്രീകരിക്കുമെന്ന് നിരൂപകന്‍ നിര്‍ വുള്‍ഫ് ഇസ്രഈല്‍ ഹയോം പേപ്പറില്‍ എഴുതി.
എന്നാല്‍ ഇസ്രായേൽ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയായ നീക്കമാണെന്നും അത് സെമിറ്റിക് വിരുദ്ധമല്ലെന്നും അലക്സിസ് ബ്ലും പറയുന്നു. ഡോക്യുമെന്ററി ഇസ്രായേൽ വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ ജോൾട്ട് ഫിലിമിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.