വത്തിക്കാൻ സിറ്റി: വൻകുടലിലെ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ ആശീർവദിക്കാൻ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിലെത്തി. സെൻറ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലക്കരികിൽനിന്നാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്. 14 മിനിറ്റ് അദ്ദേഹം സംസാരിച്ചു.
പ്രസംഗത്തിനിടെ 180ഓളം ആളുകളുടെ ജീവനെടുത്ത പടിഞ്ഞാറൻ യൂേറാപ്പിലെ പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ കലാപത്തെയും മാർപാപ്പ അപലപിച്ചു. മുൻ പ്രസിഡൻറ് ജേക്കബ് സുമയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആരംഭിച്ച കലാപത്തിൽ 200 പേർക്കാണ് ജീവൻ നഷ്ടമായത്.
സാമ്പത്തികദുരിതത്തിലും കോവിഡ് മഹാമാരിയിലുംപെട്ടുഴലുന്ന ദക്ഷിണാഫ്രിക്കൻ ജനതയുടെ ദുരിതം ഇരട്ടിയായതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.