വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെേമാക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും നിയമപോരാട്ടത്തിനിറങ്ങി പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ജോ ബൈഡൻ വിജയിച്ചുവെന്ന െതറ്റായ അവകാശ വാദം ഉന്നയിക്കരുതെന്നും തനിക്കും വിജയം അവകാശപ്പെടാൻ കഴിയുെമന്നും ട്രംപ് ട്വീറ്റ് ചെയ്തു. നിയമപോരാട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'ജോയ് ബൈഡൻ അടുത്ത പ്രസിഡൻറാകുമെന്ന തെറ്റായ അവകാശ വാദം ഉന്നയിക്കരുത്. എനിക്കും വിജയ അവകാശവാദം ഉന്നയിക്കാനാകും. നിയമ നടപടികൾ ഒരു തുടക്കം മാത്രം' -ട്രംപ് ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ തനിക്ക് തെരഞ്ഞെടുപ്പ് ദിവസം രാത്രി വരെ എല്ലാ സംസ്ഥാനങ്ങളിലും വ്യക്തമായ ലീഡ് ഉണ്ടായിരുന്നതാണെന്നും ദിവസങ്ങൾ കഴിയുന്തോറും ലീഡ് അത്ഭുതകരമായി അപ്രത്യക്ഷമാകുകയാണെന്നും ട്രംപ് പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുന്നതോടെ തെൻറ് ലീഡ് തിരിച്ചുവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മിക്ക സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണണമെന്നാണ് ട്രംപിെൻറ ആവശ്യം. കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സംസ്ഥാനങ്ങളിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിെൻറ ആരോപണം.
അതേസമയം ഇരു സ്ഥാനാർഥികളും തമ്മിൽ നേരിയ വോട്ട് വ്യത്യാസം മാത്രം നിലനിൽക്കുന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണാനാണ് അധികൃതരുടെ തീരുമാനം. 50 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തിയ ജോർജിയയിൽ ഇരു സ്ഥാനാർഥികളും തമ്മിൽ 4000 വോട്ടിെൻറ വ്യത്യാസമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.