മാർപാപ്പയുടെ തപാലിൽ വെടിയുണ്ടകൾ; അന്വേഷണം തുടങ്ങി

മിലാന്‍: മാര്‍പാപ്പക്ക്​ അയച്ച തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിൽ മിലാനിലാണ് സംഭവത്തിൽ ഇറ്റലി അന്വേഷണം തുടങ്ങി. ഇതി​െൻറ ഉറവിടം കണ്ടെത്താനാണ്​ അന്വേഷണം ഊജിതമാക്കിയതെന്ന്​ ഇറ്റാലിയന്‍ അർധസൈനിക വിഭാഗം അറിയിച്ചു.കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തപാലിന് പുറത്ത് പേനകൊണ്ട് 'പോപ്പ്, വത്തിക്കാന്‍ സിറ്റി, സെൻറ്​ പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം', എന്നാണ് വിലാസം രേഖപ്പെടുത്തിയത്‌. പിസ്​റ്റളില്‍ ഉപയോഗിക്കുന്ന മൂന്നു വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Letter sent to Pope containing bullets intercepted by postal workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.