ന്യൂയോർക്: ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. എന്നാൽ ഏറ്റവും മികച്ച മാനവ വികസന സൂചികയുള്ള ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലും ഇന്ത്യയില്ല.
യു.എൻ.ഡി.പിയുടെ മാനവ വികസന റിപ്പോർട്ട് പ്രകാരം പട്ടികയിൽ സ്വിറ്റ്സർലൻഡ് ആണ് ഒന്നാംസ്ഥാനത്ത്. പട്ടികയിൽ മുന്നിലുള്ളത് കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്. ഹോങ്കോങ്, സിംഗപ്പൂർ, ആസ്ട്രേലിയ എന്നിവയാണ് യൂറോപ്പിന് പുറത്തുള്ള പട്ടികയിൽ ഇടംപിടിച്ച രാജ്യങ്ങൾ.
ആദ്യ സ്ഥാനങ്ങളിലുള്ള പട്ടിക ഇതാ:
1 സ്വിറ്റ്സർലാൻഡ്
2 നോർവേ
3 ഐസ്‍ലൻഡ്
4 ഹോങ്കോങ്
5 ഡെൻമാർക്
6 സ്വീഡൻ
7 ജർമനി
8 അയർലൻഡ്
9 സിംഗപ്പൂർ
10 ആസ്ട്രേലിയ
192 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 134ാം സ്ഥാനത്താണ്. പട്ടികയിൽ ഏറ്റവും അവസാനം ദക്ഷിണ സുഡാൻ ആണ്. ആരോഗ്യത്തോടെയുള്ള ദീർഘകാല ജീവിതം, അറിവ്, മാന്യമായ ജീവിത നിലവാരം എന്നീ കാര്യങ്ങളിലെ മനുഷ്യവികസനത്തിന്റെ ശരാശരി നേട്ടത്തിന്റെസംഗ്രഹ അളവാണ് മാനവ വികസന സൂചിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.