ഹാനോയ്: ഐസൊലേഷൻ, ക്വാറൻറീൻ തുടങ്ങിയ വാക്കുകൾ കോവിഡ് കാലത്താണ് നമുക്കെല്ലാം സുപരിചിതമായത്. 41കൊല്ലമായി വിയറ്റ്നാമിലെ വനത്തിൽ 'ഐസൊലേഷനിൽ' കഴിയുന്ന ഒരു മനുഷ്യനുണ്ട്. 'യഥാർഥ ടാർസൻ' എന്നാണ് ഇയാളെ വിളിക്കുന്നത്. 41 വർഷമായി പിതാവിെൻറയും സഹോദരെൻറയും കൂടെ ജീവിക്കുന്ന ഹോ വാൻ ലാങിന് സ്ത്രീകളെ കുറിച്ച് യാതൊരു ഐഡിയയുമില്ല.
1972ലെ വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കൻ ബോംബിങ്ങിൽ അമ്മയെയും രണ്ട് കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഹോ വാൻ ലാങ് അച്ഛനും ചേട്ടനുമൊപ്പം കാടുകയറിയത്. ക്വാങ് എൻഗായ് പ്രവിശ്യയിലെ രായ് ടാര ജില്ലയിലെ വനത്തിലാണ് ഇവർ കഴിഞ്ഞ് വന്നിരുന്നത്.
നാല് പതിറ്റാണ്ടിനിടെ വെറും അഞ്ച് മനുഷ്യൻമാരെ മാത്രമാണ് ഇവർ കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ ഓടി മറയുകയും ചെയ്തു. കാട്ടിൽ നിന്ന് കനികളും കാട്ടു മൃഗങ്ങളെയും ഭക്ഷണമാക്കിയും സ്വന്തമായി കുടിലൊരുക്കിയും മറ്റുമാണ് മൂവരും ജീവിച്ചുപോന്നത്. 2015ൽ ആൽവരോ സെറെസോ എന്ന ഫോട്ടോഗ്രാഫർ ഇവരെ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് സമീപത്തെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. അവിടെ സ്ത്രീകളും ജീവിക്കുന്നുണ്ടായിരുന്നു.
എന്നാൽ ലാങിെൻറ പിതാവിന് സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം കരുതുന്നതെന്നും സെറേസോ പറഞ്ഞു. 'ആളുകളെ ദൂരെ നിന്ന് കാണുേമ്പാൾ തന്നെ അവർ രക്ഷപ്പെടും. ആണിനെയും പെണ്ണിനെയും വേർതിരിച്ചറിയാൻ സാധിക്കുമെന്നിരിക്കേ ഇവർ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും ലാങ്ങിന് അറിയില്ല. ഒരു മനുഷ്യനുണ്ടാവുന്ന ശരാശരി ലൈംഗിക ആസക്തി പോലും ലാങ്ങിന് ഇല്ലെന്ന് പറയാനാകും '-സെറേസോ കൂട്ടിച്ചേർത്തു.
'ജീവിതത്തിെൻറ ഭൂരിഭാഗവും അവൻ കാട്ടിലാണ് കഴിഞ്ഞത്. അവന് ഒരു കുഞ്ഞിെൻറ ബുദ്ധി മാത്രമാണുള്ളത്. അവനോട് ഒരാളെ അടിക്കാൻ പറഞ്ഞാൽ അവനത് ചെയ്യും. നല്ലതും ചീത്തയും എന്താണെന്ന് അവന് അറിയില്ല. അവൻ ഒരു കുട്ടിയാണ്'-ലാങിെൻറ സഹോദരൻ ട്രി പറഞ്ഞു.
കാട്ടിൽ നിന്ന് നാട്ടിലേക്കെത്തിയ ആദ്യ വർഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവർ കുറച്ച് സമയമെടുത്തു. പുതിയ ലോകം വളരെ ബഹളങ്ങൾ നിറഞ്ഞതാണെന്നാണ് ലാങ്ങിെൻറ പക്ഷം. എന്നാലും മൃഗങ്ങളും പക്ഷികളും മനുഷ്യരോട് ഇണങ്ങി ജീവിക്കുന്നത് കാണുേമ്പാൾ ലാങ്ങിന് സന്തോഷമുണ്ട്. കാട്ടിലാകുേമ്പാൾ തങ്ങളെ കണ്ടാൽ മൃഗങ്ങൾ ഓടിക്കളയുമായിരുന്നുവെന്നാണ് അവൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.