ബഗ്ദാദ്: കടുത്ത ജനരോഷത്തിനിടെ ഇറാഖിൽ പൊതുതെരഞ്ഞെടുപ്പ് നടന്നു. പോളിങ്ങിൽ വലിയ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അഴിമതിയും സർക്കാറിെൻറ കെടുകാര്യസ്ഥതയുമാണ് എതിർപ്പിനു കാരണം.
നാലു കോടിയിലേറെ ജനസംഖ്യയുള്ള ഇറാഖിൽ രണ്ടരകോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിൽ ശിയ നേതാവ് മുഖ്തദ അൽ സദ്റിെൻറ നേതൃത്വത്തിലുള്ള വിഭാഗം മുന്നിലെത്തുമെന്നാണ് കരുതുന്നത്.2018ലെ തെരഞ്ഞെടുപ്പിൽ 44.5 ശതമാനമായിരുന്നു പോളിങ്. സുരക്ഷസേനാംഗങ്ങൾ, ജയിൽ പുള്ളികൾ, പ്രാദേശികമായി കുടിയേറിപ്പാർത്തവർ എന്നിവർക്ക് രണ്ടു ദിവസംമുമ്പ് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു.
ബഗ്ദാദ്: ഇറാഖിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാധ്യമപ്രവർത്തകനെ കാണാതായതായി പരാതി. അൽസുമാരിയ ടി.വി, ഡ്യൂട്ഷെ വെല്ലെ എന്നീ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി ജോലിചെയ്യുന്ന അലി അബ്ദുൽ സഹ്റനെ കാണാനില്ലെന്നു കുടുംബാംഗങ്ങളാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.