ബീജിങ്ങ്: സാധാരണ നമ്മളാരും ഫോൺ നമ്പറിന് പണം മുടക്കാറില്ല. ടെലികോം കമ്പനികൾ സൗജന്യമായി ഉപഭോക്താക്കൾക്ക് നമ്പർ തരുന്നതാണ് പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായൊരു സംഭവമാണ് ചൈനയിൽ നടന്നത്. ഒരു നിയമ വ്യവഹാരത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത്.
തട്ടിപ്പ് കേസിൽ പ്രതിയായ ഒരാളുടെ വിലപിടിപ്പുള്ളതെല്ലാം പിടിച്ചെടുത്ത് ലേലം ചെയ്യാൻ കോടതി വിധിക്കുകയായിരുന്നു. ഇതിെൻറ കൂട്ടത്തിലുള്ളതായിരുന്നു ഫോൺ നമ്പർ. സംഭവത്തിലെ താരം എട്ട് എന്ന അക്കമാണ്. ചൈനയിൽ എട്ട് എന്നാൽ ഭാഗ്യ അക്കമാണ്. സമൃദ്ധിയുടെ പര്യായമായാണ് ചൈനക്കാർ എട്ടിനെ കാണുന്നത്. എട്ടിനോടുള്ള ചൈനക്കാരുടെ ഭ്രമം അറിയണമെങ്കിൽ അവർ ആധിത്യംവഹിച്ച ഒളിമ്പിക്സ് എടുത്താൽ മതി.
2008ലായിരുന്നു ചൈനയിൽ ഒളിമ്പിക്സ് നടന്നത്. എട്ടാം മാസമായ ഒാഗസ്റ്റിലായിരുന്നു ഒളിമ്പിക്സ് ആരംഭിച്ചത്. ഒാഗസ്റ്റ് എട്ടിന് എട്ട് മണിക്കായിരുന്നു. ഒാൺലൈനായി ലേലം ചെയ്യാൻവച്ച ഫോൺ നമ്പർ അവസാനിക്കുന്നത് അഞ്ച് എട്ടുകളിലായതാണ് ആവശ്യക്കാർ കൂടാൻ കാരണം. തുടർന്ന് നടന്ന ലേലത്തിൽ 2.25 മില്യൻ യുവാൻ അഥവാ മൂന്ന് ലക്ഷം അമേരിക്കൻ ഡോളറിനാണ് നമ്പർ ഒരാൾ സ്വന്തമാക്കിയത്. രൂപയിൽ ഇത് 2,24,56,410 വരും.
ചൈനക്കാരൻ 400 യുവാൻ അടച്ച് രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയായിരുന്നു ലേലനടപടികൾ. ചൈനയിലെ പ്രമുഖ കമ്പനികളെല്ലാം ഇത്തരം ഫാൻസി നമ്പരുകളുടെ ആവശ്യക്കാരാണ്. മാണ്ഡരിൻ ഭാഷയിൽ നാല് എന്നാൽ മരണമാണ്. ഇതിെൻറ ഇരട്ടിയായതും എട്ടിനെ പ്രിയങ്കരമാക്കുന്നുണ്ട്. 2017ൽ നടന്ന ഒരു ലേലത്തിൽ ഏഴ് എട്ട് അക്കങ്ങളുള്ള ഒരു നമ്പർ 3.91 മില്യൻ യുവാന് ലേലം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.