ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സമരം; 1200 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

ബെർലിൻ: ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതോടെ ലുഫ്താൻസയുടെ സർവീസുകൾ മുടങ്ങി. 1200 വിമാന സർവീസുകളാണ് ലുഫ്താൻസ റദ്ദാക്കിയത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങിയ ഹബ്ബുകളിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ സാ​​ങ്കേതിക തകരാർ മൂലം ലുഫ്താൻസയുടെ സർവീസുകൾ മുടങ്ങിയിരുന്നു.

സർവീസുകൾ റദ്ദാക്കുന്ന വിവരം ലുഫ്താൻസ വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീവനക്കാർ സംഘടിതമായി കമ്പനിയെ സമ്മർദത്തിലാക്കുകയാണ്. എന്നാൽ, ഇതിന് ഫലമുണ്ടാവില്ലെന്നും ലുഫ്താൻസ വക്താവ് അറിയിച്ചു. വിമാനസർവീസുകൾ മുടങ്ങിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലുഫ്താൻസ വ്യക്തമാക്കി.

യാത്ര മുടങ്ങിയവർക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലാത്തവർക്ക് ഭക്ഷണകൂപ്പണുകൾ ഉൾപ്പടെ വിതരണം ചെയ്തിട്ടുണ്ടെന്നും ലുഫ്താൻസ വ്യക്തമാക്കി.

Tags:    
News Summary - Lufthansa cancels 1,200 flights due to airport strike action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.