ലിവർപൂൾ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി; മാതാവിനെ രക്ഷപ്പെടുത്തി

ബൊഗോട്ട: ലിവർപൂളിന്റെ കൊളംബിയൻ സ്ട്രൈക്കർ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി. കൊളംബിയയിലെ ബരാങ്കസ് നഗരത്തിൽ മോട്ടോർ ബൈക്കുകളിലെത്തിയ തോക്കുധാരികളാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. 

ആയുധധാരികളായ അക്രമികൾ പെട്രോൾ ഫില്ലിംഗ് സ്റ്റേഷനിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി  ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു.  

അതേസമയം, മാതാവ് സിലിനിസ് മറുലാൻഡയെ പൊലീസ് രക്ഷപ്പെടുത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. പിതാവിനെ കണ്ടെത്തുവാനുള്ള ശ്രമം തുടരുകയാണ്. കൊളംബിയയിലെ ചില പ്രദേശങ്ങളിൽ വ്യക്തികളും കുടുംബങ്ങളും നേരിടുന്ന സുരക്ഷവെല്ലുവിളികൾ രൂക്ഷമാണ്. 

Tags:    
News Summary - Luis Diaz: Liverpool 'aware' of 'ongoing situation' involving forward's family in Colombia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.