റഷ്യക്കെതിരെ കരസേനയെ അയച്ചേക്കുമെന്ന് മാക്രോൺ

പാരിസ്: യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തൽ അനിവാര്യമാണെന്നും യുക്രെയ്ൻ സേനക്കൊപ്പം പൊരുതാൻ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

യുക്രെയ്ന് മധ്യ, ദീർഘദൂര മിസൈലുകളും ബോംബുകളും നൽകാൻ യൂറോപ്യൻ നേതാക്കൾ പ്രത്യേക സഖ്യത്തിന് അംഗീകാരം നൽകിയതായും പാരിസിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, യുക്രെയ്നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യസഹായം കുറഞ്ഞതിനു പിന്നാലെ കടുത്ത ആയുധക്ഷാമം അനുഭവിക്കുന്ന യുക്രെയ്നുമേൽ റഷ്യ സമീപകാലത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു.

നാറ്റോ സൈന്യം സ്ഥിതി വഷളാകുമെന്ന് റഷ്യ

മോ​സ്കോ: യു​ക്രെ​യ്നൊ​പ്പം പൊ​രു​താ​ൻ നാ​റ്റോ സേ​ന എ​ത്തി​യാ​ൽ റ​ഷ്യ​യും നാ​റ്റോ​യും ത​മ്മി​ൽ നേ​രി​ട്ടു​ള്ള യു​ദ്ധം അ​നി​വാ​ര്യ​മാ​കു​മെ​ന്ന് ക്രെം​ലി​ൻ. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് മാ​ക്രോ​ൺ നാ​റ്റോ സൈ​നി​ക​വി​ന്യാ​സ സൂ​ച​ന ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ പ്ര​തി​ക​ര​ണം. ‘‘നാ​റ്റോ രാ​ജ്യ​ങ്ങ​ൾ യു​ക്രെ​യ്നി​ലേ​ക്ക് സേ​ന​യെ അ​യ​ക്കു​ന്ന​ത് ച​ർ​ച്ച​ചെ​യ്യ​ൽ​പോ​ലും അ​തി​പ്ര​ധാ​ന​വും ഗു​രു​ത​ര​വു​മാ​യ വി​ഷ​യ​മാ​ണ്’ -ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​ഷ്കോ​വ് പ​റ​ഞ്ഞു. അ​തേ സ​മ​യം സൈ​ന്യ​ത്തെ അ​യ​ക്കി​ല്ലെ​ന്ന് നാ​റ്റോ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Macron does not rule out putting Western troops in Ukraine in future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.