വാഷിങ്ടൺ: യു.എസിന്റെ പ്രഥമ വനിത സ്റ്റേറ്റ് സെക്രട്ടറി മെഡലിന് ആൾബ്രൈറ്റ് (84) അന്തരിച്ചു. ഏറെനാളായി അർബുദബാധിതയായിരുന്നു. ബില്‍ ക്ലിന്റൻ യു.എസ് പ്രസിഡന്റായിരിക്കെയാണ് സ്റ്റേറ്റ് സെക്രട്ടറിയായത്. 2001ൽ വിരമിച്ചു. ഇറാഖ് ഉപരോധത്തിലെ മെഡലിനിന്റെ നയനിലപാടുകളും പരാമർശങ്ങളും ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.
ചെക്കോസ്ലോവാക്യയിലെ പ്രേഗിൽ 1937ലായിരുന്നു ജനനം.
രണ്ടാം ലോകയുദ്ധത്തിനിടെ നാസി അധിനിവേശത്തില്‍നിന്നു രക്ഷ തേടി 1948ൽ യു.എസില്‍ അഭയംതേടിയതാണ് കുടുംബം. സെർബ് കൂട്ടക്കൊലക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായി. ജേണലിസ്റ്റ് ജോസഫ് ആൾബ്രൈറ്റ് ആയിരുന്നു ഭർത്താവ്. 1983ൽ ഇവർ വിവാഹമോചിതയായി. മൂന്നു പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.