ജപ്പാനിലെ മിയാഗിയിൽ വൻ ഭൂചലനം

ടോക്കിയോ: ജപ്പാനിലെ മിയാഗിയിൽ ശക്തമായ ഭൂചലനം. ശനിയാഴ്​ച രാവിലെ 8.14 ന്​ കസേനുമക്ക്​ 61 കിലോമീറ്റർ അകലെ റിക്​ടർ സ്​കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​. ഭൂകമ്പത്തിൽ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്ന് 407 കിലോമീറ്റർ വടക്കുകിഴക്ക് ആണ് ഭൂകമ്പത്തി​െൻറ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. ഉപരിതലത്തിൽ നിന്ന് 47 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.

നിലവിൽ സുനാമി മുന്നറിയിപ്പ്​ നൽകിയിട്ടില്ല. തീരദേശത്ത്​ ഉയർന്ന തിരമാലക്ക്​ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഏജൻസികൾ അറിയിച്ചിട്ടുണ്ട്​. ഭൂചലനത്തിൽ നാശനഷ്​ടമോ ആളപായമോ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.