കൊളംബോ: പൊതുവേ ദുർബലമായ സമ്പദ്‍വ്യവസ്ഥ തകർത്തത് കോവിഡ് ലോക്ഡൗണാണെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി മഹിന്ദ രാജപക്സ. പ്രതിസന്ധി കനക്കുകയും ജനം തെരുവിലെത്തുകയും ചെയ്തതിനു പിന്നാലെയാണ് രാജ്യത്തോടായി അഭിസംബോധന ചെയ്ത് രാജപക്സയുടെ വിശദീകരണം.
'രാജ്യം തകർച്ചയുടെ വഴിയെയാണെന്ന് അറിഞ്ഞിട്ടും കോവിഡ് ലോക്ഡൗൺ പ്രഖ്യാപിക്കുക മാത്രമായിരുന്നു പോംവഴി. അതോടെ വിദേശനാണയ കരുതൽ ശേഖരം ശൂന്യമായിപ്പോവുകയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ പ്രസിഡന്റുമായി ചേർന്ന് പോംവഴികൾക്ക് രൂപം നൽകിവരുകയാണ്' -രാജപക്സ പറഞ്ഞു.
കടുത്ത പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞ ദിവസം രാജ്യത്ത് കൂടുതൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജനം തെരുവിലിറങ്ങിയാൽ വിദേശികൾ രാജ്യത്തെത്താൻ മടിക്കുമെന്നും അത് വിദേശനാണയത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.