തെഹ്‌റാൻ: മഹ്‌സ അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളിൽ ഇതുവരെ 47 കുട്ടികൾ ഉൾപ്പെടെ 378 പേരെ സുരക്ഷാസേന കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന 'ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്'. സംഘടനയുടെ ഡയറക്ടറായ മഹ്മൂദ് അമിരി മൊഗദമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇറാൻ ഭരണകൂടം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് 'ഇറാൻ ഹ്യൂമൻ റൈറ്റ്സ്' ആരോപിച്ചു.
വ്യാപകമായി ജനങ്ങൾക്ക് നേരെ നടക്കുന്ന വെടിവെപ്പ് മറക്കുന്നതിന് വേണ്ടിയാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനകൾക്ക് മേൽ ഇറാൻ ഭരണകൂടം ആരോപിക്കുന്നതെന്ന് മഹ്മൂദ് അമീരി മൊഗദം ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 16നാണ് ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. തുടർന്ന് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.