ബ്രസൽസ്: യൂറോപ്യൻ യൂനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശത്തിനുള്ള ബഹുമതിയായ സഖറോവ് പുരസ്കാരം ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമീനിക്കും ‘വിമൻ, ലൈഫ്, ഫ്രീഡം’വനിതാ പ്രസ്ഥാനത്തിനും. അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത് ‘വിമൻ, ലൈഫ്, ഫ്രീഡം’സംഘടനയുടെ ബാനറിലാണ്.
തുല്യതക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതുന്നവർക്കൊപ്പമാണ് യൂറോപ്യൻ പാർലമെന്റ് എന്ന് പ്രസിഡന്റ് റോബർട്ട് മെറ്റ്സോല പറഞ്ഞു. അരലക്ഷം യൂറോ ആണ് സമ്മാനത്തുക. വരുന്ന ഡിസംബർ മൂന്നിന് സമ്മാനം വിതരണം ചെയ്യും. മനുഷ്യാവകാശ പോരാട്ടങ്ങൾ നയിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് സോവിയറ്റ് വിമതനും ശാസ്ത്രജ്ഞനുമായ ആന്ദ്രേ സഖറോവിന്റെ പേരിലെ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.