കിൻഷാസ: ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയുള്ളതായി വ്യക്തമായ തെളിവുകൾ ലഭിച്ചതായി കോംഗോ സർക്കാർ. ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രസിഡന്‍റ് ഫെലിക്സ് ഷിസേകേദിയുടെ വക്താവ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ ഔദ്യോഗികപ്രതികരണമാണിത്. അട്ടിമറിശ്രമത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വക്താവ് തർകീസ് കസോംഗോ വിമ വ്യക്തമാക്കി. ജനാധിപത്യത്തെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് ഫ്രാങ്കോയ്സ് ബേയയെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.