വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ കിരാത മനുഷ്യക്കുരുതി തുടരുന്നതിനിടെ ഹാർവാർഡ് - ഹാരിസ് അമേരിക്കയിൽ നടത്തിയ സർവേയിൽ ലഭിച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇസ്രായേലിനെ പിരിച്ചുവിട്ട് ഹമാസിന് നൽകണം എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഭൂരിഭാഗം ചെറുപ്പക്കാരായ അമേരിക്കക്കാരും പറഞ്ഞത്.
18 നും 24 നും ഇടയിൽ പ്രായമുള്ള 51 % അമേരിക്കൻ യുവാക്കളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ജൂത രാഷ്ട്രത്തിന്റെ അന്ത്യവും ഫലസ്തീനെ ഹമാസ് ഭരണത്തിൻ കീഴിലാക്കുകയും ചെയ്യുകയെന്നതാണ് ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിനുള്ള സമൂലമായ പരിഹാരമായി യുവാക്കൾ അഭിപ്രായപ്പെട്ടത്. 18 - 24 വയസ്സിലെ 32 ശതമാനം പേർ മാത്രമാണ് ഇസ്രായേലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാജ്യമെന്ന ദ്വിരാഷ്ട്ര വാദം പരിഹാരമായി മുന്നോട്ടുവെച്ചത്.
ഇസ്രായേലിനേയോ ഹമാസിനെയോ പിന്തുണയ്ക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായ അമേരിക്കക്കാരും തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അഭിപ്രായ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 65 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ നാലു ശതമാനം പേർ മാത്രമേ ഇസ്രായേൽ എന്ന രാജ്യം തന്നെ വേണ്ടെന്ന അഭിപ്രായം പറഞ്ഞുള്ളൂ.
ആകെ 80 ശതമാനം അമേരിക്കക്കാരും ഇസ്രയേലിന്റെ പക്ഷം ചേർന്നപ്പോൾ, 18-24 പ്രായത്തിലുള്ളവരിൽ 50 - 50 എന്ന നിലയിലായിരുന്നു.
18നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 60 ശതമാനം പേരും ഹമാസിന്റെ ഒക്ടോബർ 7ലെ ആക്രമണത്തെ തള്ളിപ്പറിഞ്ഞില്ലെന്നും സർവേ കണ്ടെത്തി. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് പറയുകയാണ് യുവാക്കളിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.