കാലാവസ്ഥ വ്യതിയാനം: പോരാട്ടപാതയിൽ ഗ്രെറ്റക്കൊപ്പം മലാലയും

സ്റ്റോക്ഹോം: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ തോളോടു ചേർന്ന് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും നൊബേൽ പുരസ്കാര ജേതാവും പാക് വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയും. വെള്ളിയാഴ്ച സ്വീഡിഷ് പാർലമെന്റിന് പുറത്തു സംഘടിപ്പിച്ച പരിപാടിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യ​ത്തിലൂന്നിയാണ് മലാല സംസാരിച്ചത്.

കാമ്പയിനിൽ സംസാരിക്കുന്ന മലാല യൂസുഫ് സായി

''കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വരൾച്ചയും പോലുള്ള പ്രകൃതിദുരന്തങ്ങൾ സ്കൂളുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു. ഈകാരണങ്ങളാൽ ആളുകളുടെ ജീവിതം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുമാറ്റേണ്ടിവരുന്നു''മലാല പറഞ്ഞു.

ഇത്തരം ദുരിതങ്ങൾ കൂടുതലായും പെൺകുട്ടികളെയാണ് ബാധിക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ആദ്യം സ്കൂളുകളിൽ നിന്ന് പുറത്താകുന്നത് പെൺകുട്ടികളാണ്. സ്കൂളുകളിലേക്ക് അവസാനമായി തിരിച്ചെത്തുന്നതും അവരാണ്. -മലാല ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനങ്ങളിൽ വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഗ്രെറ്റയും മലാലയും വിവരിച്ചു. വിദ്യാഭ്യാസത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ആവർത്തിച്ചു. ശരിയായ ശിക്ഷണം ലഭിച്ചാൽ ഏതൊരു പെൺകുട്ടിക്കും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഗ്രെറ്റ വിലയിരുത്തി.

വസ്ഥാ വ്യതിയാനം തടയുന്നതിനും ഫോസിൽ ഇന്ധന വ്യവസായം പുനരുപയോഗ ഊർജത്തിലേക്ക് മാറുന്നതിനും രാഷ്ട്രീയ നേതാക്കൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ക്ലാസുകൾ ഒഴിവാക്കുന്ന സ്കൂൾ വിദ്യാർഥികളുടെ അന്താരാഷ്ട്ര പ്രസ്ഥാനമാണ് സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്. ഗ്രെറ്റയും വനേസ നകാതെയുമാണിതിന്റെ അമരക്കാർ. 

Tags:    
News Summary - Malala Yousafzai, Greta Thunberg join climate protest in Stockholm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.