ക്വാലാലംപുർ: ഗസ്സയിലെ നരനായാട്ടിൽ പ്രതിഷേധിച്ച് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനം നിരോധിച്ച് മലേഷ്യ. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ നടപടികളോടുള്ള പ്രതികരണമായാണ് നിരോധനമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കൂട്ടക്കൊലയും ക്രൂരതയും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പതാക ഘടിപ്പിച്ച കപ്പലുകൾ ഇനിമുതൽ രാജ്യത്തെ തുറമുഖങ്ങളിൽ പ്രവേശിപ്പിക്കില്ല.
ഇസ്രായേലിലേക്കുള്ള കപ്പലുകളിൽ മലേഷ്യൻ തുറമുഖങ്ങളിൽനിന്ന് ചരക്ക് കയറ്റുന്നതിനും നിരോധനം ബാധകമാണ്. ഈ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.