മാലെ: മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യാസീന് കള്ളപ്പണ, അഴിമതി കേസുകളിൽ ക്രിമിനൽ കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു. 50 ലക്ഷം ഡോളർ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ദ്വീപ് പാട്ടത്തിന് നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
2013-18 കാലത്തായിരുന്നു അദ്ദേഹം പ്രസിഡന്റായിരുന്നത്. 2019ൽ മറ്റൊരു കേസിൽ അദ്ദേഹത്തിന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ, രണ്ടു വർഷത്തിനുശേഷം സുപ്രീംകോടതി ശിക്ഷ റദ്ദാക്കി. 2018ലെ തെരഞ്ഞെടുപ്പിൽ അബ്ദുല്ല യാസീന് പകരം ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പ്രസിഡന്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.