മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കം

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോ​ക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങുന്നത്.

ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നൽകിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റിൽ വലിയ ബഹളമുണ്ടായി

ഇംപീച്ച്മെന്റിനായുള്ള നടപടികൾ പ്രതിപക്ഷം പാർലമെന്റിൽ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതൽ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായി. പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്.

Tags:    
News Summary - Maldives opposition moves to impeach pro china president Mohamed Muizzu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.