വിവാഹമോചനം ആഘോഷിക്കാം ബംഗി ജംപിന് പോയി; കഴുത്തൊടിഞ്ഞ് യുവാവിന് പരിക്ക്

ന്യൂഡൽഹി: വിവാഹമോചനം ആഘോഷിക്കാൻ ബംഗി ജംപിന് പോയ യുവാവിന് കഴുത്തൊടിഞ്ഞ് പരിക്ക്. കയർ പൊട്ടിയാണ് യുവാവിനെ പരിക്കേറ്റത്. 22കാരനായ റാഫേൽ ഡോസ് സാന്റോസ് ടോസ്റ്റക്കാണ് അപകടമുണ്ടായത്. ബ്രസീലിലെ കാംപോ മാർഗോയിലാണ് യുവാവ് ബംഗി ജംപിനായി പോയത്.

വിവാഹ മോചനത്തിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് താൻ ബംഗി ജംപിന് പോയതെന്ന് യുവാവ് പറഞ്ഞു. അപകടത്തിന് മുമ്പ് ഞാൻ ജീവിതത്തിന് ഒരു വിലയും കൽപ്പിച്ചിരുന്നില്ല. എന്നാൽ, സംഭവത്തിന് ശേഷം ഞാൻ ജീവിതത്തോട് നന്ദിയുള്ളവനായി മാറിയിരിക്കുന്നത്. ഉറക്കപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും എന്നാൽ, അപകടം എല്ലാത്തിനോടും നന്ദിയുള്ളവനായി തന്നെ മാറ്റിയെന്നും റാഫേൽ പറഞ്ഞു.

എന്റെ ജീവിതം ഒരിക്കലും മുമ്പത്തേത് പോലെയാവില്ല. മുമ്പുണ്ടായിരുന്ന റാഫേലാകാൻ എനിക്ക് താൽപര്യമില്ല. ജീവനോടയിരിക്കുന്നതിൽ നന്ദി പറയുകയാണെന്നും റാഫേൽ പറഞ്ഞു. 

Tags:    
News Summary - Man goes bungee jumping to celebrate divorce, falls 70 feet after rope snaps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.