സന്ദേശമയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയതിന് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നൽകാൻ ഉത്തരവ്

അബുദാബി: ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയ യുവാവ് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്. യു.എ.ഇ യിലാണ് സംഭവം. 20,000 ദിർഹം പിഴയായി നൽകാനാണ് കോടതി ഉത്തരവ്.

1,00,000 ദിർഹം പിഴ നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് സന്ദേശമയക്കാറുണ്ടായിരുന്നു. യുവതിയെ വശത്താക്കണമെന്ന ലക്ഷ്യത്തോടെ യുവാവിന്‍റെ നിരവധി ഫോട്ടോകളും യുവതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

കേസ് തള്ളണമെന്ന യുവാവിന്‍റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. 39,000 ദിർഹം യുവതി തനിക്ക് കടം തരാനുണ്ടെന്നും യുവാവ് ആരോപിച്ചു. യുവതിയെ അപമാനിച്ചു എന്ന ക്രിമിനൽ കേസിൽ അൽ ഐൻ കോടതി യുവാവിനെ ശിക്ഷിച്ചതായും ഖലീൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Man ordered to pay woman Rs 3.5 lakh for hurting her feelings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.