ബെയ്ജിങ്: ചൈനയിൽ രണ്ടുവയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാൾ അറസ്റ്റിൽ. ചൈനയിലെ ഷീജിയാങ്ങിലാണ് സംഭവം.
കുട്ടിയുടെ അമ്മയുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ് ഷി ഏറ്റെടുക്കുകയും മകളെ മാതാവ് ഏറ്റെടുക്കുകയുമായിരുന്നു. കുഞ്ഞിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി കുഞ്ഞിന്‍റെ പിതാവ് ഷി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനുപുറമെ മറ്റൊരു നഗരത്തിൽ ജോലി ആവശ്യവുമായി പോകണമെന്നതിനാൽ ഷി സഹോദരൻ ലിന്നിന് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു.
എന്നാൽ, കഴിഞ്ഞമാസം ഷി ലിന്നിന്‍റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മക്ക് കാണണമെന്ന് പറഞ്ഞായിരുന്നു കുഞ്ഞിെന കൊണ്ടുപോയത്. ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായേതാടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായി പൊലീസ് കണ്ടെത്തി. 1,58,000 യുവാനിന് (18 ലക്ഷം) ആയിരുന്നു കുട്ടിയെ വിറ്റത്. കുട്ടിയെ വിറ്റുകിട്ടിയ പണവുമായി ഭാര്യയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കുഞ്ഞിനെ ഷിയുടെ സഹോദരന് കൈമാറി. ഷിക്കും ഭാര്യക്കുമെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്തു.
ആദ്യമായല്ല ഇത്തരമൊരു സംഭവം ചൈനയിൽ റിേപ്പാർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം കുടിേയറ്റ തൊഴിലാളിയായ ഒരാൾ കുഞ്ഞിനെ അജ്ഞാതന് 17.74 ലക്ഷം രൂപക്ക് വിറ്റിരുന്നു. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് കുഞ്ഞിനെ വിറ്റ് പണം വാങ്ങിയത്. 2016ൽ ഐഫോണും മോട്ടോർബൈക്കും വാങ്ങുന്നതിന് നവജാത ശിശുവിനെ വിറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.